കേരളത്തില്‍ നേരിയ കൊവിഡ് വര്‍ധന; ജില്ലകള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം വീണ്ടും കൂടിയതോടെ കുട്ടികള്‍, പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആശുപത്രികളിലെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.(Covid instructions from veena george) ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കണം. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് […]

Continue Reading

കുട്ടികൾക്ക് ആവർത്തിച്ചു വരുന്ന പനിയും ചുമയും, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഐഎൽഐ., എസ്എആർഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ […]

Continue Reading

‘മാസ്ക് മാറ്റാറായില്ല, കേരളത്തിൽ കൊവിഡ് വർധനയില്ല, കൂടിയാൽ ബുള്ളറ്റിൻ’, ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നത്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ ഉയരുന്നെങ്കിലോ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നെങ്കിലോ സംസ്ഥാന തലത്തില്‍ അറിയിക്കണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷന്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രി […]

Continue Reading

ആർടിപിസിആറിനും ആൻറിജനും നിരക്ക് കുറച്ചു; ഇനി പരമാവധി വിലയിതാണ്​​

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെയും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികളുടെയും നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ -300 രൂപ, ആന്റിജന്‍ ടെസ്​റ്റ്​ -100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ്- 2,350 രൂപ, ട്രൂനാറ്റ് -1225 രൂപ, ആര്‍ടി ലാമ്പ് -1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. പിപിഇ കിറ്റ് ഒരു യൂണിറ്റിന് XL സൈസിന് 154 രൂപയും XXL സൈസിന് […]

Continue Reading

ഒരാഴ്ചക്കകം തിരിച്ചുപോകുന്ന അന്താരാഷ്ട്ര യാത്രികർക്ക്​ ക്വാറന്‍റീൻ വേണ്ട -മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറ​ന്‍റീൻ ആവശ്യമില്ലെന്ന്​ ആരോഗ്യ മന്ത്രി വീണാ ജോർജ്​ അറിയിച്ചു. അവർ കേന്ദ്ര സർക്കാറിന്‍റെ പരിശോധനാ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. അവർക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം.കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 […]

Continue Reading

ക്വാറന്റൈന്‍ കോവിഡ്‌രോഗിയെ പരിചരിച്ചവര്‍ക്ക് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ കേസുകളുടെ 3.6 ശതമാനം രോഗികൾ  മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. എന്നാല്‍ ഐസിയു വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡ്കളിലും രോഗികളുടെ വര്‍ധനവ് കൂടുതലായി ഇല്ല. 9.6 […]

Continue Reading

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം; ഡെൽറ്റയും ഒമിക്രോണും വ്യാപനത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീ​വ്രമാണ്. ​ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല. പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും.ഡെൽറ്റയിൽ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി […]

Continue Reading

48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗികളുടെ എണ്ണം 528 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും […]

Continue Reading

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് ഇന്ന് തുടങ്ങും, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 (നാളെ) ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും […]

Continue Reading

‘സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല’; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

പാലക്കാട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ (Lock Down) നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George). പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ക്വാറൻ്റീൻ മാനദണ്ഡം കേന്ദ്ര നിർദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു. അതേസമയം ആരോ​ഗ്യ വകുപ്പിലെ ഫയലുകൾ കാണാതായ […]

Continue Reading