എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴ് ദിവസം ഹോം ക്വാറന്റീൻ: മന്ത്രി വീണാ ജോർജ്

കേന്ദ്ര മാർഗനിർദേശപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. ( home quarantine mandatory for foreign travelers )സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും […]

Continue Reading

കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും […]

Continue Reading

ഒമിക്രോൺ; സംസ്ഥാനം വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു.  നിലവില്‍  പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.  

Continue Reading

‘കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കും’: ആരോഗ്യ മന്ത്രി വീണാ ജോർജ്

കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാക്കും. സർക്കാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു , ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മറ്റ് ജനപ്രതിനിധികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു

Continue Reading