വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സി.പി.എമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈകോടതിയിൽ സെൻട്രൽ ഗവൺമെന്റിനെ പ്രതിനിധീകരിയ്‌ക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിൽ, തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് സുഭാഷ് ചന്ദ്.സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാൽ മേൽ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. […]
Continue Reading