സ്ത്രീധന പീഡനം: മദ്റസ അധ്യാപകൻ റിമാൻഡിൽ
മാനന്തവാടി: സ്ത്രീധന പീഡനകേസിൽ അറസ്റ്റിലായ മദ്റസ അധ്യാപകൻ റിമാൻഡിൽ. കാട്ടികുളം പനവല്ലി മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28)യെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവർഷം മുമ്പ് വിവാഹിതനായ ഇയാൾ സ്ത്രീധനത്തെ ചൊല്ലി 21കാരിയായ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Continue Reading