ജോലി സ്ഥലത്തെ മാനസിക സംഘർഷം; കാണാതായ കാനാറാ ബാങ്ക് മാനേജർ ആറ്റിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ മുതൽ കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂർ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജർ പുല്ലമ്പാറ കൂനൻവേങ്ങ സ്‌നേഹപുരം ഹിൽവ്യൂവിൽ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇവരെ ചൊവ്വാഴ്ച പുലർച്ചെ മൂന്നര മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പോലീസെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെടുത്തു.

Continue Reading