വിവാദങ്ങള്‍ക്ക് വിട; കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് നാലപ്പാട് സ്ഥാനമേറ്റെടുത്തു; ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കും

കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് ഹാരിസ് നാലപ്പാടിനെ തെരഞ്ഞെടുത്തു. റേസ് കോഴ്‌സ് റോഡിലെ കോണ്‍ഗ്രസ് ഹൗസില്‍ തിങ്കളാഴ്ച സ്ഥാനമേറ്റെടുത്ത അദ്ദേഹം ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചു. അന്നേ ദിവസം എല്ലാ ജില്ലാ യൂത് കോണ്‍ഗ്രസ് കമിറ്റി അംഗങ്ങള്‍ക്കും ഒപ്പം മുഹമ്മദ് നാലപ്പാടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്. രാവിലെ യൂത് കോണ്‍ഗ്രസ് ഓഫീസില്‍ പിതാവും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍ എ ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, മൗലാന മഖ്‌സൂദ് […]

Continue Reading

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം യൂത്ത് കെയര്‍ വളണ്ടിയര്‍മാരുടെ യൂണിഫോം ഷാഫി പറമ്പില്‍ എംഎല്‍എ പ്രകാശനം ചെയ്തു

ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയര്‍ വോളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ടിന് കൈമാറി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാകേഷ് പെരിയ, സ്വരാജ് കാനത്തൂര്‍, അശ്വിന്‍ കാനത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ച്: ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി

പെരിയ: യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിലെ ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി. പെരിയയിലെ ഹൊസ്ദുര്‍ഗ് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫോണ്‍ വാങ്ങി നല്‍കിയത്. സൊസൈറ്റി പ്രസിഡന്റ് രാജന്‍ പെരിയ സ്മാര്‍ട്ട് ഫോണ്‍ കൈമാറി. സൊസൈറ്റി സെക്രട്ടറി ശ്രുതി, യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, പ്രമോദ് ചെക്ക്യാര്‍പ്പ്, ജതീഷ് കായക്കുളം, കൃഷ്ണന്‍ കൂടാനം, രാധിക, അജിത്ത് തന്നിത്തോട് എന്നിവര്‍ […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച്; അഞ്ചാമത്തെ ഫോണ്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ പള്ളിക്കര നെല്ലിയടുക്കം കോളനിയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി

പള്ളിക്കര:ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് കെയറിന്റ ഭാഗമായുള്ള സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിലെ അഞ്ചാമത്തെ ഫോണ്‍ നെല്ലിയടുക്കം കോളനിയിലെ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട് കൈമാറി.. യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരി, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ഭാസ്‌കരന്‍ നെല്ലിയടുക്കം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അനീഷ് നെല്ലിയടുക്കം, യൂണിറ്റ് പ്രസിഡന്റ് ശിവപ്രസാദ് എന്നിവര്‍ സംബന്ധി

Continue Reading

ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സൌകര്യങ്ങളിൽ അപര്യാപ്തതയേറി തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു. നാട്ടിൽ ആംബുലൻസ് ക്ഷാമം രൂക്ഷമായതോടെ, സ്വന്തം ഓട്ടോറിക്ഷ തന്നെ ആംബുലൻസാക്കി മാറ്റിയിരിക്കുകയാണ് കൊല്ലം പരവൂരിലെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. പരവൂർ സ്വദേശിയായ വിജയ് ആണ് സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റിയത്. പരവൂർ മുൻസിപാലിറ്റിയിലെ ഒന്നാം ഡിവിഷനിലെ കൌൺസിലറും യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം പ്രസിഡന്‍റുമാണ് വിജയ്. പരവൂർ നഗരസഭാ പരിധിയിൽ […]

Continue Reading