പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ശേഷം പ്രതിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് യുവാവ് കൊല്ലാന്‍ ശ്രമിച്ചത്. രാവിലെ 9-50 നാണ് സംഭവം. യുവതി ഓഫീസിലേക്ക് കയറുന്നതിന് തൊട്ടുമുന്നേയാണ് സംഭവം. ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് പേരേയും കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുഹൃത്തുക്കളാണ്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Continue Reading