മുസ്ലിം ലീഗിൽ താലിബാനിസം; അഡ്വ; ഷമീർ പയ്യനങ്ങാടി

Latest പ്രാദേശികം

കോഴിക്കോട്:മുസ്ലിം ലീഗിൻറെ എംഎസ്എഫ് ഹരിത കമ്മിറ്റി മരവിപ്പിച്ച നടപടി സ്ത്രീകളെ വായടപ്പിച്ച് ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന മുസ്ലിം ലീഗിൻറെ താലിബാനിസം ആണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ പറഞ്ഞു. വനിതാ പ്രവർത്തകരെ അപമാനിച്ച എം എസ് എഫ് നേതാക്കളെ സംരക്ഷിക്കുകയും വനിതാ നേതാക്കളെ പുറത്താക്കുകയും ചെയ്ത നടപടി കാടത്തമാണ്. മുസ്ലിംലീഗിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച അടിച്ചമർത്തപ്പെടുന്ന വനിതാ പ്രവർത്തകരെ നാഷണൽ യൂത്ത് ലീഗിലേക്ക് സ്വാഗതം ചെയ്യുന്നു. ഹരിത സംഘടനയുടെ പ്രവർത്തകരെ അപമാനിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ വനിതാകമ്മിഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *