ഉജിർക്കരെ: ജി.യു.പി.എസ് മൊഗ്രാൽ പുത്തൂർ സ്കൂളിലെ നിർധരയായ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി അലുമിനിയം ഗ്രൂപ്പും അദ്ധ്യാപക കൂട്ടായ്മയും. ആദ്യ ഘട്ടം എന്ന നിലയിൽ മൊബൈൽ സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ 10കുട്ടികൾക്ക് സ്മാർട്ട് ഫോൺ കൈമാറി.
പരിപാടി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി ശ്യാമള ടീച്ചർ ഉൽഘാടനം ചെയ്തു. യോഗത്തിൽ അധ്യാപകർ സ്കൂൾ അലുമിനിയം അംഗങ്ങൾ പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.