അധ്യാപക നിയമനം

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️കാഞ്ഞങ്ങാട് : പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബോട്ടണി, ഫിസിക്സ്, സുവോളജി, മാത്തമാറ്റിക്സ്, സറ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. അപേക്ഷകർ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ടവരായിരിക്കണം.25-ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാഫോറം www.nasc.ac.in എന്ന് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0467 2284625.

▪️പൊയിനാച്ചി : ബെണ്ടിച്ചാൽ ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ. – മൂന്ന്, പാർട്ട് ടൈം ഹിന്ദി – ഒന്ന്, ജൂനിയർ ലാംഗ്വേജ് (അറബി – യു.പി. വിഭാഗം ) – ഒന്ന്, യു.പി.എസ്.എ. (മെറ്റേണിറ്റി ലീവ്) – ഒന്ന് എന്നീ ഒഴിവുകളുണ്ട്. അഭിമുഖം 24-ന് 11- മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *