രാമന്തളി : രാമന്തളി ഒ.കെ.കെ.എസ് ജി.എച്ച്.എസ്.എസിൽ മലയാളം അധ്യാപക ഒഴിവിലേക്ക് (താത്കാലികം) അഭിമുഖം നടത്തുന്നു. സർട്ടിഫിക്കറ്റും പകർപ്പുമായി തിങ്കളാഴ്ച 1.30-ന് സ്കൂളിലെത്തണം.
പഴയങ്ങാടി : ഏഴോം ജി.എം.യു.പി. സ്കൂളിൽ അറബിക് അധ്യാപക (യു.പി.) ഒഴിവുണ്ട്. അഭിമുഖം 30-ന് രണ്ടിന്.
മാത്തിൽ : മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഫിസിക്കൽ സയൻസ്, ഗണിതം, ഹിന്ദി അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 31-ന് ഉച്ചയ്ക്ക് 1.30- ന്.
രാമന്തളി : രാമന്തളി പഞ്ചായത്ത് ഗവ. എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന് സ്കൂളിൽ
ഏഴോം : നരിക്കോട് ജി.എം.എൽ.പി. സ്കൂളിൽ അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന്.കരിയാട് : പുതുശ്ശേരി ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി എൽ.പി. എസ്.ടി., പാർട്ട് ടൈം ഹിന്ദി, എന്നിവയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് 10-ന്.
കൂത്തുപറമ്പ് : കോട്ടയം മലബാർ ഗവ. എച്ച്.എസ്.എസിൽ യു.പി. സ്കൂൾ അധ്യാപക തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10-ന്.
ചെറുപുഴ : തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, യു.പി.എസ്.ടി. ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച 10.30-ന്.വാക്ക്-ഇൻ-ഇന്റർവ്യൂ
കരിവെള്ളൂർ : കരിവെള്ളൂർ-പെരളം ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള ക്ഷേമാലയം ബഡ്സ് സ്പെഷ്യൽ സ്കൂളിൽ ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു.31-ന് രാവിലെ 11-ന് കരിവെള്ളൂർ-പെരളം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.