▪️ദേലംപാടി : ദേലംപാടി ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഊർജതന്ത്രം ഒന്ന് (മലയാളം) ഒഴിവിലേക്കുള്ള അഭിമുഖം ഒൻപതിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ. ഫോൺ: 9495461331.
▪️ചെറുവത്തൂർ : ഗവ. ടെക്നിക്കൽ സ്കൂളിൽ മെക്കാനിക്കൽ വിഭാഗം വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 അഭിമുഖം ജൂൺ ഒൻപതിന് രാവിലെ 10ന് നടക്കും. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ അഭിമുഖം ഒൻപതിന് രണ്ടിനും ഇലക്ട്രിക്കൽ വിഭാഗം ട്രേഡ്സ്മാൻ അഭിമുഖം 10ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ. 0467 2260210.
▪️നീലേശ്വരം : കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. രസതന്ത്രം, ചരിത്രം (ജൂനിയർ) എന്നീ അധ്യാപക ഒഴിവിലേക്ക് അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന് നടക്കും.
▪️മംഗൽപാടി : മംഗൽപാടി ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രത്തിൽ അധ്യാപക ഒഴിവ്. താത്പര്യമുള്ളലർ അസ്സൽ രേഖകളുമായി ഒൻപതിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.
▪️രാവണീശ്വരം : രാവണീശ്വരം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. (മലയാളം) ഒഴിവുണ്ട്. അഭിമുഖം 10-ന് രാവിലെ 11-ന് നടക്കും. ഫോൺ: 9847832476.
▪️കോളിയടുക്കം : കോളിയടുക്കം ഗവ. യു.പി.സ്കൂളിൽ എൽ.പി. എസ്.ടി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.