അധ്യാപക ഒഴിവ്മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ഇ മാത്തമാറ്റിക്‌സ് , ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 16ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 12ന് ഇംഗ്ലീഷ്.
അധ്യാപക ഒഴിവ്പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലീഷ് , മാത്തമാറ്റിക്‌സ് ഒഴിവ് . അഭിമുഖം ജൂൺ 16ന് രാവിലെ 11ന്അധ്യാപക ഒഴിവ്എടനീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഹിസ്റ്ററി , കന്നട (ജൂനിയർ) , കൊമേഴ്‌സ് അധ്യാപക ഒഴിവ് . അഭിമുഖം ജൂൺ 16ന് രാവിലെ 10.30
ന്മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ ഒഴിവ്പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെളളച്ചാലിലെ ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ-കം-റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു.പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും, ബിരുദവും, ബി.എഡും ഉളളവർക്കുമാണ് അവസരം. കൂടിക്കാഴ്ച ജൂൺ 16ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ .
ഫോൺ 04994 256162 സി-ഡിറ്റിൽ ഒഴിവുകൾകേരള സ്റ്റേറ്റ് ഐ.ടി മിഷന് വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രോജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി) (ജാവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 18. വിവരങ്ങൾക്ക് സി-ഡിറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.സി-ഡിറ്റ് നടപ്പിലാക്കുന്ന വിവിധതരം പ്രോജക്ടുകൾക്കായി പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യുഐ/യുഎക്സ് ഡവലപ്പർ, , 2 ഡി അനിമേറ്റർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 18. വിവരങ്ങൾക്ക് സി-ഡിറ്റ് വെബ്സൈറ്റ് സന്ദർശിക്കുക.
ഡാറ്റാ എൻട്രി ഒഴിവ്പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ അപേക്ഷകൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കാസർകോട് ഐസിഡിഎസ് പരിധിയിൽ താമസിക്കുന്നവരാവണം. ഡാറ്റാ എൻട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും. കൂടിക്കാഴ്ച ജൂൺ 15 ന് രാവിലെ 11ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തിൽ.
കാസർകോട് ഗവൺമെന്റ് കോളേജിൽ അധ്യാപക ഒഴിവ്കാസർകോട് ഗവൺമെന്റ് കോളേജിൽ സുവോളജി , ഫിസിക്സ് , കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. സുവോളജി ജൂൺ 15നും ഫിസിക്സ് 16നും കൊമേഴ്സ് 17നും രാവിലെ 10.30ന് പ്രിൻസിപ്പാൾ ഓഫീസിൽ കൂടിക്കാഴ്ച. ഫോൺ 04994 256027
റിസോഴ്സ്പേഴ്സൺ ഒഴിവ്ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിസോഴ്സ്പേഴ്സൺമാരെ ആവശ്യമുണ്ട്. യോഗ്യത എഞ്ചിനീയറിംഗ് ബിരുദം. തിരഞ്ഞെടുക്കുന്നവർക്ക് ഓണറേറിയം വ്യവസ്ഥയിൽ വേതനം നൽകും. ജൂൺ 15ന് മുമ്പ് ജില്ലാ ശുചിത്വ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9995968221, 8281121308
പ്രൊമോട്ടർ നിയമനം
ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് വലിയപറമ്പ , വോർക്കാടി , മുളിയാർ പഞ്ചായത്തിലും നീലേശ്വരം മുനിസിപ്പാലിറ്റിയിലും അക്വാകൾച്ചർ പ്രൊമോട്ടറെ നിയമിക്കുന്നു. യോഗ്യത വി.എച്ച്.എസ്.ഇ (ഫിഷറീസ്) , ബി.എസ്.സി സുവോളജി . സമാന തസ്തികയിൽ നാല് വർഷത്തെ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എൽ.സി വിജയിച്ചവർക്കും പങ്കെടുക്കാം. അഭിമുഖം ജൂൺ 20 ന് രാവിലെ 11ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപ്പന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂൺ 20നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.keralapottery.org വെബ്സൈറ്റ് സന്ദർശിക്കുക.