▪️രാജപുരം : സെയ്ന്റ് പയസ് ടെൻത് കോളേജിൽ ബി.എസ്‌സി. ലൈഫ് സയൻസ് ആൻഡ് കപ്യൂട്ടേഷണൽ ബയോളജി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടവർ ആയിരിക്കണം. അഭിമുഖം അടുത്ത മാസം 10-ന് കോളേജ് ഓഫീസിൽ. ഫോൺ: 0467 2224775, 2225766.
എളേരിത്തട്ട് : ഇ.കെ. നയനാർ ഗവ. കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് കോളേജിൽ. ഉദ്യോഗാർഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവരായിരിക്കണം. ഫോൺ: 0467 2241345, 9847434858.
കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്.ടി.എം. (ഫുൾ ടൈം മീനിയൽ) തസ്തിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.
അംഗഡിമൊഗർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ (എച്ച്.എസ്.), പ്രൈമറി ടീച്ചർ അറബിക് (എൽ.പി.) എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്. ഫോൺ: 04998 246100.========================