പടന്നക്കാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പ്രസിദ്ധീകരിച്ച അധ്യാപക പാനലിൽ ഉൾപ്പെട്ട നെറ്റ്/പി.എച്ച്ഡി. യോഗ്യത വേണം. ഇവരുടെ അഭാവത്തിൽ 55 % കുറയാത്ത ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. അഭിമുഖം രണ്ടിന് രാവിലെ 10ന് നടക്കും.
കയ്യൂർ ജി.വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) ഒഴിവ്. അഭിമുഖം രണ്ടിന് 11 മണിക്ക്.
പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന്.