അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് തെരുവത്ത് ഗവ.എൽ.പി. സ്‌കൂളിൽ അറബിക്‌ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്.

കാസർകോട് : ബെള്ളൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. കണക്ക് (സീനിയർ) ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന്. ഫോൺ: 9961063991.

പെർഡാല : പെർഡാല ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്ക് 29-ന് രാവിലെ 10.30-ന് അഭിമുഖം നടക്കും. ഫോൺ: 8075707200.

പൈവളിഗെ : പൈവളിഗെ ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസിക്‌സ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 30-ന് രാവിലെ 11-ന് നടക്കും. ഫോൺ: 9447955901.

കാസർകോട് : പട്ടികജാതി, പട്ടികവർഗ റസിഡൻഷ്യൽ എജ്യുക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസനവകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. എച്ച്.എസ്.ടി. മലയാളം (ഒന്ന്), ഫിസിക്കൽ സയൻസ് (ഒന്ന്), കായിക അധ്യാപകൻ (യു.പി. വിഭാഗം-ഒന്ന്) തസ്തികകളിലാണ് ഒഴിവുകൾ. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ അപേക്ഷിച്ചാൽ മതി. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം 30-ന് രാവിലെ 11-ന് കാസർകോട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 04994 255466.========================

Leave a Reply

Your email address will not be published. Required fields are marked *