പുത്തൻ ഉണർവിൽ ടീം ഇന്ത്യ; ദ്രാവിഡിനും രോഹിത്തിനും കന്നിയങ്കം; ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ടി20 ഇന്ന്

Latest അന്താരാഷ്ട്രം ഇന്ത്യ കായികം

ടി20 ലോകകപ്പിലെ (ICC T20 World Cup) മങ്ങിയ പ്രകടനത്തിന്റെ നിരാശ മായ്ക്കാൻ ഇന്ത്യൻ ടീം (Team India) കളത്തിലിറങ്ങുന്നു.

ന്യൂസിലൻഡിനെതിരായ (New Zealand) പരമ്പരയിൽ പുത്തൻ ഉണർവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സർവത്ര മാറ്റങ്ങളാണ് ലോകകപ്പിന് ശേഷം ഇന്ത്യ വരുത്തിയത്.

പുതിയ പരിശീലകൻ, പുതിയ ക്യാപ്റ്റൻ, യുവതാരങ്ങൾ അടങ്ങുന്ന പുത്തൻ നിര ഇങ്ങനെ പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ത്യൻ ടീം ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇറങ്ങുക.

ജയ്‌പൂരില്‍ വൈകീട്ട് ഏഴിനാണ് മത്സരം.

ദ്രാവിഡ് (Rahul Dravid) സ്ഥിരം പരിശീലകനായും രോഹിത് ശർമ (Rohit Sharma) സ്ഥിരം ടി20 ക്യാപ്റ്റനുമായും എത്തുന്ന ആദ്യ ടി20 പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *