വാമഞ്ചൂർ ജൻക്ഷനിൽ സ്ഥാപിച്ച മംഗ്ളുറു ശാരദോത്സവ ഫ്ലക്സ് ബോർഡ് കീറി സാമുദായിക സംഘർഷത്തിന് ശ്രമം നടത്തിയെന്ന കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സുമിത് ഹെഗ്ഡെ (32),യതീഷ് പൂജാരി (28), പ്രവീൺ പൂജാരി(30) എന്നിവരെയാണ് മംഗ്ളുറു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനായി ഇവർ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി മംഗ്ളുറു റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.