ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി. സർക്കാർ വാർത്താ വെബ്സൈറ്റുകൾ, ആമസോൺ, ദ ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്.
ഓസ്ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്സൈറ്റുകൾ ലഭിക്കാതിരുന്നത്. ‘Error 503’ എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സി.ഡി.എൻ. (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്‌ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്നത്തിനു കാരണം.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണെന്ന് ഫാസ്റ്റിലിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.