ബ​ക്ക​റ്റ്​ വെ​ള്ള​ത്തി​ൽ വീ​ണ് പത്തു മാസമായ കുഞ്ഞ് മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

പ​ട​ന്ന: മാ​വി​ലാ​ക​ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം പ​ട​ന്ന സ്വ​ദേ​ശി ടി.​കെ. ഹ​ക്കീ​മി​ൻെ​റ​യും താ​ഹി​റ​യു​ടെ​യും മ​ക​ൾ ഫാ​ത്തി​മ (10 മാ​സം) ബ​ക്ക​റ്റ്​ വെ​ള്ള ത്തി​ൽ വീ​ണു​ മ​രി​ച്ചു.

ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​തി​ന്​ കു​ളി​മു​റി​യി​ൽ ബ​ക്ക​റ്റി​ൽ ത​ല മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ളി​മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​ട്ട​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല.

കു​ഞ്ഞ്​ മു​ട്ടി​ലി​ഴ​ഞ്ഞ് കു​ളി​മു​റി​യി​ൽ എ​ത്തി​യ​താ​യി ക​രു​തു​ന്നു.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു.

സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​സ്​​മാ​യി​ൽ, നി​ഹാ​ൽ, ഹി​ബ.

Leave a Reply

Your email address will not be published. Required fields are marked *