ടി.എച്ച്.അബ്ദുല്ല ബി.എസ്.അബ്ദുല്ല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു

Latest

ചെമ്മനാട്: ചെമ്മനാടിൻ്റെ ഹൃദയ തുടിപ്പുകൾ തങ്ങളുടെ കർമ്മ മണ്ഡലത്തിൽ താളമാക്കി തീർത്ത പൊതുപ്രവർത്തകരായ ടി.എച്ച്. അബ്ദുല്ല, ബി. എസ്. അബ്ദുല്ല എന്നിവരുടെ ഓർമനിലനിർത്താൻ ചെമ്മനാട് ഒന്നാം വാർഡ് കൊവ്വൽ നിവാസികൾ സ്വന്തം ചിലവിൽ നിർമിച്ച റോഡിൻ്റെയും ഓവുചാലിൻ്റെയും ഉദ്ഘാടനം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.എ. ബദറുൽ മുനീർ നിർവഹിച്ചു.

വാർഡ് മെമ്പർ അമീർ പാലോത്ത് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റഷീദ് നജ്മി വിശിഷ്ടാതിഥിയായിരുന്നു.പ്രൊഫ.കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സി.എം. മുസ്തഫ, ഇസ്മത്ത് സമീർ, എ.ബി.മുനീർ, കെ.എ. സാദിഖ്, സി.എച്ച്. റഫീഖ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *