ഹരിയാനയിലെ ‘സുല്‍ത്താന്‍’ ഇനിയില്ല.
വലിപ്പം കൊണ്ടും ശരീര ഘടന കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ‘സുല്‍ത്താന്‍ ജോട്ടെ’ എന്ന ഭീമന്‍ പോത്ത് ചത്തു.
പെട്ടെന്നുണ്ടായ ഹൃദയാഘതത്തെത്തുടര്‍ന്നാണ് കൂറ്റന്‍ പോത്തിന്‍റെ അന്ത്യം.
ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാല എന്ന വ്യക്തിയുടേതായിരുന്നു 21 കോടിയോളം രൂപ മോഹ വില പറഞ്ഞ പോത്ത്.
പലയിടത്തു നിന്നും കോടികളുടെ വാഗ്ദാനം വന്നപ്പോഴും സുല്‍ത്താന്‍ ജോട്ടെയെ വില്‍ക്കുന്നില്ല എന്നായിരുന്നു ഉടമസ്ഥന്‍റെ നിലപാട്.
എത്ര കോടികൾ ലഭിച്ചാലും സുൽത്താനെ വിൽക്കില്ലെന്ന് പറഞ്ഞ നരേഷ്, സുൽത്താൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും പറയുമായിരുന്നു.