ചെറുവത്തൂർ: വീട് വിട്ട പെൺക്കുട്ടി വിവാഹിതയായി തിരിച്ചെത്തി.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തൃക്കരിപ്പൂർ തെക്കേക്കാട്ടെ മുത്തുവിന്റെ മകൾ അനുശ്രീ (18)യാണ് എടച്ചാക്കെയിലെ രുഗ്നേഷിന്റെ കൂടെ വീട് വിട്ടത്.
ഇവർ ഇന്ന് രാവിലെ കാലിക്കടവ് ഏച്ചി കൊവ്വലിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതിരായി ചന്തേര പോലീസ് സ്സ്റ്റേഷനിൽ ഹാജരായി.
ബ്യുടിഷനായി ജോലി ചെയ്യുന്ന അനുശ്രീയെ ഇന്നലെയാണ് കാണാതായത്.
പതിവ് പോലെ രാവിലെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുശ്രീ നേരം വൈകിയിട്ടും വീട്ടിലെത്താത്തിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വൈകീട്ട് പിതാവ് ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയു ടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാ ണ് കമിതാക്കൾ വിവാഹിതരായി സ്റ്റേഷനിലെത്തിയത്.
ഇവരെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.