മൊഗ്രാൽ. ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനം മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ വിപുലമായി ആഘോഷിച്ചു.
രാവിലെ അംഗൻവാടി പരിസരത്ത് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ പതാക ഉയർത്തി.
തുടർന്ന്” രാജ്യം നേരിടുന്ന ജനാധിപത്യ-മതേതര ഭീഷണി ”എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.
ചടങ്ങിൽ ഹമീദ് പെർവാഡ് അധ്യക്ഷത വഹിച്ചു.മുഹമ്മദ് അബ്‌കോ, എം എ മൂസ, മഷൂദ് മൊഗ്രാൽ, സഫിയ, നഫീസ എന്നിവർ സംബന്ധിച്ചു. അംഗൻവാടി ടീച്ചർ യശോദ സ്വാഗതം പറഞ്ഞു.