തന്റെ മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി

Latest ഇന്ത്യ

തൻ്റെ മുഴുവൻ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിയാൽ ആണ് തൻ്റെ സ്വത്തുക്കളൊക്കെ രാഹുൽ ഗാന്ധിക്ക് എഴുതിനൽകിയത്.

ഇത് പ്രകാരമുള്ള വിൽപത്രം ഡെറാഡൂൺ കോടതിയിൽ അവർ സമർപ്പിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയും ഏകദേശം 117 ഗ്രാം സ്വർണവുമാണ് പുഷ്പയുടെ ആകെ സ്വത്ത്.

രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് പുഷ്പ മുഞ്ജിയൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവർ തൻ്റെ സ്വത്തുക്കൾ കോൺഗ്രസ് നേതാവിനു സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *