കാസർകോട് :വാറന്റ് കേസിൽ മുങ്ങിനടക്കുകയായിരുന്ന മൂന്ന് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഫലിനെ (36) യാണ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, മനഃപൂർവം ലഹള സൃഷ്ടിക്കൽ, റോഡ് തടസപ്പെടുത്തൽ എന്നീ മൂന്ന് കേസുകളിൽ വാറന്റ് പ്രതിയാണ് നൗഫൽ.2015, 2017, 2019 വർഷങ്ങളിലാണ് നൗഫലിനെതിരെ കേസ് നിലവിലുള്ളത്.
കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വാറന്റ് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ചഉളിയത്തടുക്കയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.