തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.
ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. പൊലീസും ജയില്‍വകുപ്പ് ഉദ്യോഗസ്ഥരും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
2017ല്‍ തിരുവനന്തപുരം നഗരത്തില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയായാണ് ഇയാള്‍ ജയിലിലെത്തുന്നത്.
തിരുവനന്തപുരം നഗരത്തില്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.