ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഒളിവില്‍ പോയതായി പരാതി.
കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ (28) പേരിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്.