ചൗക്കി:എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ വേണം എയിംസ് കാസർഗോഡിന് , ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ, പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുമായി കലക്രേടറ്റ് കൂട്ട ഉപവാസം വിജയിപ്പിക്കാൻ സന്ദേശം സംഘടന,ലൈബ്രറി,കാൻഫെഡ് യുണിറ്റ് ,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്ത്വത്തിൽ കാസറഗോഡ് കലക്രേടറ്റ് കുട്ട ഉപവാസം വിജയിപ്പിക്കാൻ വർകിംഗ് കമ്മിറ്റിയോഗം തിരുമാനിച്ചു.കാസറഗോഡ് ബസ്സ്ഓണേർഷ് അസോസിയേഷൻ ട്രഷററും സന്ദേശം ലൈബ്രറി കൗൺസിൽ അംഗവുമായ പി.എമുഹമ്മദ്കുഞ്ഞി മാസ്റ്റർ,കാസറഗോഡ് താലുക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.വി മുകുന്ദൻമാസ്റ്റർ,എം.പി. ജിൽജിൽ,ലൈബ്രറി സെക്രട്ടറി എസ്.എച്ച്.ഹമീദ്,സന്ദേശംസംഘടന സെക്രട്ടറി എം.സലീം,ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി രാജേഷ് മാസ്റ്റർ,കെ.എംനാസർ ചൗക്കി,ബഷീർ ഗ്യാസ്,എം.എകരിം,സുലൈമാൻതോരവളപ്പിൽ എന്നിവർ സംബന്ധിച്ചു .
