കാസർഗോഡ് ജനറൽ ആശുപത്രിക്ക് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി.

14,88,000 രൂപയാണ് ആംബുലൻസിനായി എം.പി അനുവദിച്ചത്.

മഹാമാരിയുടെ കാലത്ത് വിശ്രമമില്ലാതെ സമൂഹത്തെ സേവിച്ച ആരോഗ്യ പ്രവർത്തകരെ എം.പി അഭിനന്ദിച്ചു.

ചടങ്ങിൽ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി.

കാസർകോട് ആർ.ഡി.ഒ അതുൽ. എസ് നാഥ് മുഖ്യ പ്രഭാഷണം നടത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലീദ് പച്ചക്കാട്, ശ്രീലത ടീച്ചര്‍, മുഹമ്മദ് സാലി, കരുണ്‍ ഥാപ്പ, ഖലീല്‍ എരിയാല്‍, സണ്ണി അരമന തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *