മൊഗ്രാൽ ദേശീയവേദി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ: അടുത്ത മാസം രണ്ടാംവാരത്തിൽ ചേരുന്ന മൊഗ്രാൽ ദേശീയവേദിയുടെ ജനറൽബോഡി യോഗത്തിന് മുമ്പായിട്ടുള്ള 15 ദിവസത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് ആവേശകരമായ തുടക്കം.

ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അഭിനവ് വിജയകുമാർ, മുഹമ്മദ് റയീസ് ബി കെ, സുബൈർ റഹ്മത്ത് നഗർ, മൊഗ്രാൽ യുഎഇ ട്രാവൽസ് ഉടമ അബ്ദുറഹ്മാൻ, കുമ്പള പ്രിൻറിംഗ് പ്രസ്സ് ഉടമ എം ജി അബ്ദുൽ ഖാദർ എന്നിവർക്ക് ദേശീയവേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ, വൈസ് പ്രസിഡണ്ട് ടി കെ ജാഫർ, സെക്രട്ടറിമാരായ എം എ മൂസ, ഇബ്രാഹിം ഖലീൽ, ട്രഷറർ വിജയകുമാർ, എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്മാർട്ട്, ഗൾഫ് പ്രതിനിധി എം ടി മനാഫ് എന്നിവർ ചേർന്ന് അംഗത്വം നൽകിയാണ് ക്യാമ്പയിന് തുടക്കംകുറിച്ചത്.

2021 ഡിസംബർ പത്താം തീയതി വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാലിലെ കലാ -സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ പ്രവർത്തനങ്ങളുമായാണ് മൊഗ്രാൽ ദേശീയവേദിയുടെ മുന്നോട്ടുള്ള പ്രയാണം.

സ്വദേശത്തും, വിദേശത്തുമായി മൊഗ്രാൽ ദേശീയവേദിക്ക് നിലവിൽ മുന്നൂറോളം അംഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *