ബെള്ളിപ്പാടി മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന പരിപാടിയുടെ ഭാഗമായി നാട്ടിലെ മുതിർന്ന പൗരന്മാരെ ആദരിക്കുകയുണ്ടായി.
ഒരുപാട് കാലം മദ്രസയുടെയും പള്ളിയുടെയും പരിപാലനത്തിനു വേണ്ടി സേവനമനുഷ്ഠിച്ച അഞ്ചുപേരെയാണ് ജമാഅത്ത് കമ്മിറ്റി ആദരിച്ചത്. മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ട് ബി അബ്ദുൽ ഖാദർ, മൊയ്തീൻ പുതുക്കൊള്ളി, കുഞ്ഞുമുഹമ്മദ് പൊന്നാനി, ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് ബെള്ളിപ്പാടി, അബ്ബാസ് പുതുക്കാള്ളി എന്നിവരെയാണ് ആദരിച്ചത്. അബ്ദുൽ ഖാദർ, അബ്ബാസ് പുതുക്കാള്ളി എന്നിവർ പ്രായാധിക്യം കാരണം വേദിയിൽ എത്താൻ സാധിച്ചില്ല. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പ്രവാസി ജമാഅത്ത് പ്രവാസി കൂട്ടായ്മയും കൂടിയാണ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകിയത്.
വരും തലമുറയ്ക്കുള്ള ഒരു മാതൃക എന്നോണം ബെളളിപ്പാടി ജുമാഅത്ത് കമ്മിറ്റിയുടെ ഈ പ്രവർത്തനം വളരെ ശ്ലാഖനീയം ആയി.
