വെള്ളരിക്കുണ്ട്: ഫുട്ബോൾ ടൂർണമെന്റിന് എത്തിയ യുവാവിന്റെ ബൈക് കവർന്നു. സമൂഹ്യ മാധ്യമങ്ങളിൽ ബൈകിന്റെ ചിത്രം പ്രചരിച്ചതോടെ മോഷ്ടാക്കൾ കുടുങ്ങി.പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജസീൽ (23), ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇസ്മാഈൽ (19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയിൽ ഫുട്ബോൾ ടൂർണമെന്റ് നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ കോട്ടപ്പാറയിലെ മഹേഷിന്റെ കെ എൽ 79 എ 2305 നമ്പർ ബൈക് കവർച ചെയ്യപ്പെട്ടിരുന്നു.
പരപ്പ വിലേജ് ഓഫീസിന് സമീപമാണ് ബൈക് നിർത്തിയിട്ടിരുന്നത്. അതിനിടെ ബൈകിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ ബൈക് കവർച ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അറിയിപ്പ്.
ബൈക് പയ്യന്നൂർ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും വെള്ളരിക്കുണ്ട് എസ്ഐ വിജയകുമാറും സംഘവും ബൈക് കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
രണ്ട് ലക്ഷം രൂപ വില വരുന്ന ബൈകാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച ബൈക് ജസീലിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
എസ്ഐക്ക് പുറമേ എഎസ്ഐമാരായ സജി ജോസഫ്, രാജൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സത്യപ്രകാശ്, ടി ആർ മധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരു പ്രതികളെ തിങ്കളാഴ്ച വൈകുന്നേരം കോടതിയിൽ ഹജരാകും.