മംഗളൂരു: കൊണാജെ പഞ്ചായത്ത് മുൻ അംഗമായ ബി.ജെ.പി. നേതാവിനെ വധിക്കാൻ ശ്രമം.
തിങ്കളാഴ്ച രാത്രി കൊണാജെയ്ക്ക് സമീപമാണ് പ്രകാശ് ഷെട്ടിക്ക്(38)നേരെ ആക്രമണമുണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന പ്രകാശ് ഷെട്ടിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു.
കൈക്ക് വെട്ടേറ്റ പ്രകാശ് ഷെട്ടിയെ ദർലക്കട്ടെയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
വിശദമായ അന്വേഷണത്തിനു ശേഷമേ അക്രമണ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് കോണാജെ പോലീസ് പറഞ്ഞു.