കുമ്പള. ജനരക്ഷ കുമ്പള സ്പോർട്ടിങ് ആരിക്കാ ടിയുമായി ചേർന്ന് ആരിക്കാടി -ബംബ്രാണ ഖിളിരിയാ നഗറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ബ്ലഡ് ബാങ്ക് കാസർ ഗോഡിന്റെയും, ബ്ലഡ് ലൈൻ കർ ണാടകയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ രക്തദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, കുമ്പള കോസ്റ്റൽ എസ് ഐ പരമേശ്വരൻ, ജനരക്ഷാ ഭാരവാ ഹികളായ നാസർ ബായാർ, മുഹമ്മദ് സ്മാർട്ട്, സ്പോർട്ടിങ് ക്ലബ് ഭാരവാഹികളായ സിദ്ദീഖ് ലോഗി,അബ്ദുൽ ലത്തീഫ് ആരിക്കാടി, എ കെ ആരിഫ്, യുസുഫ് കെ വി, നിസാർ ആരിക്കാടി, കാക്ക മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഫോട്ടോ : അരിക്കാടിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ രക്തദാനം നൽകി ഉദ്ഘാടനം നിർവഹിക്കുന്നു.