‘വാരിയംകുന്നന്‍ നെഞ്ചുവിരിച്ച്‌ നിന്ന് വെടിയുണ്ട ഏറ്റുവാങ്ങിയ ധീരന്‍, അവരുടെ വീര സവര്‍ക്കര്‍ മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ടു’; പിണറായി വിജയന്‍

Latest കേരളം പ്രാദേശികം

സ്വതന്ത്ര്യ സമരസേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

മലബാര്‍ സമരത്തിനിടെ തെറ്റായ പ്രവണതകള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നു ഇത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ശക്തമായ നിലാപാടെടുത്തയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘ്പരിവാര്‍ വീര സവര്‍ക്കര്‍ എന്നു വിളിക്കുന്നയാള്‍ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ടയാളാണ്.

എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി നെഞ്ചുവിരിച്ചുനിന്ന് വെണ്ടിയുണ്ടയേറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ നില പാട് സ്വീകരിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുത്ത വാരിയന്‍കുന്നനെ ചിലര്‍ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നു.

മലബാര്‍ സമരത്തെ വര്‍ഗീയ വത്കരിക്കാന്‍ ഹിന്ദു വര്‍ഗീയ വാദികളും ഇസ്ലാമിക വര്‍ഗീയ വാദികളും ശ്രമം നടത്തുന്നുണ്ട്.

അത്തരക്കാര്‍ വര്‍ഗിയ ധ്രുവീകരണമുണ്ടാക്കുകയാണ്. ചെറിയ പ്രശ്‌നങ്ങളിലും വര്‍ഗീയത കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു.

ലൗ ജിഹാദിന്റേയും ഹലാല്‍ ഭക്ഷണത്തിന്റേയും പേരില്‍ നാം ഇതാണ് കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *