തൊഴിലാളികളോടുള്ള കേന്ദ്ര നയം തിരുത്തണം :പ്രൊഫസർ മുഹമ്മദ്‌ സുലൈമാൻ

Latest കേരളം

വടകര -വളരെ കഠിന പരിശ്രമ ഫലമായി നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തും തൊഴിലാളികൾക്ക് എതിരായി തൊഴിൽ നിയമം ഭേതഗതി വരുത്തിയും നടത്തുന്ന മോഡി സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയം തിരുത്തണമെന്ന് ഐഎൻഎൽ ദേശീയ അദ്ധ്യക്ഷൻ പ്രൊഫസർ മുഹമ്മദ്‌ സുലൈമാൻ ആവശ്യപ്പെട്ടു.

ആഗോളവൽക്കരണവും കുത്തകകൾക്ക് രാജ്യത്തെ തീറെഴുതി കൊടുത്തും കേന്ദ്ര സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന നയം കാരണം ജീവിക്കാൻ കഴിയാത്ത വിധം നിത്യ ഉപയോഗ വസ്തുക്കളുടെ വില കയറ്റം കാരണം തൊഴിലാളികളും കൃഷിക്കാരും പൊതുജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാഷണൽ ലേബർ യൂണിയൻ എൻഎൽയു സംസ്ഥാന പ്രതിനിധി സമ്മേളനം വടകര ലക്ഷിമി ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ പൊതുമേഖലകൾ തൂക്കി വിൽക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ അതിനെയെല്ലാം സംരക്ഷിച്ചു ലാഭത്തിൽ കൊണ്ട് വരികയും തൊഴിൽ മേഖലകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു തൊഴിൽ സാദ്ധ്യത ഉറപ്പ് വരുത്തുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടച്ചു പൂട്ടിയ കേന്ദ്ര സർക്കാർ സ്ഥാപനമായ കാസർഗോട്ടെ ബിഎഛ്‌ ഇഎം എൽ കേരള സർക്കാർ ഏറ്റടുത്തു സംരക്ഷിക്കാൻ തീരുമാനിച്ചതെന്നും കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ അഭിപ്രായപെട്ടു. യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ നിരവധി പദ്ധതികൾ യഥാർത്ഥ്യമാകുമ്പോൾ കൂടുതൽ തൊഴിൽ സാദ്ധ്യതയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡണ്ട് എപി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

ഐഎൻഎൽ വർക്കിങ് പ്രസിഡന്റ് ബി ഹംസഹാജി സംസ്ഥാന ജനറൽ സെക്രെട്ടറി കാസിം ഇരിക്കൂർ, ദേശീയ ട്രഷറർ ഡോക്ടർ എഎ അമീൻ, എൻഎൽയു ദേശീയ ജനറൽ സെക്രട്ടറി എസ്എം ബഷീർ, സംസ്ഥാന സെക്രട്ടറി എംഎ ലത്തീഫ്, ഐഎംസിസി നേതാവ് താഹിറലി പുറപ്പാട് മുഹമ്മദ്‌, ചാമക്കാല മുഹമ്മദ്‌, പേരാമ്പ്ര സിഎഛ്‌ ഹമീദ് മാസ്റ്റർ, പികെ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, ഹംസക്കോയ എറണാകുളം വിവിധ ജില്ലകളെ പ്രതിനിധികരിച്ചു സയ്‌നുദ്ദീൻ ആദിനാട്, കൊല്ലം അൻഷാദ്, അരൂർ ആലപ്പുഴ, നജീബ് ചുങ്കത്തറ, പത്തനംതിട്ട നജീബ്, എറണാകുളം ശിഹാബ്, കാളംമുടി തൃശൂർ, മുസ്തഫ പാലക്കാട്‌, സിറാജ് മലപ്പുറം, ബഷീർ പാണ്ടികശാല, കോഴിക്കോട് വഹാബ്, കണ്ണാടി പറമ്പ് കണ്ണൂർ, എംടി ഇബ്രാഹിം വയനാട്,ഹനീഫ കടപ്പുറം എന്നിവർ സംസാരിച്ചു,

സംസ്ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ സ്വാഗതവും ട്രഷറർ കെ ഹുദൈഫ് ഉള്ളണം നന്ദിയും പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ടായി കുറ്റിയിൽ നിസാം സംസ്ഥാന കമ്മിറ്റിയിലേക്ക് നൂറുദ്ധീൻ കുട്ടി, ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.

മനുഷ്യ കാരുണ്യ പ്രവർത്തനത്തിന് എൻഎൽയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പാണ്ടികശാല, ജില്ലാ ട്രഷറർ കുഞ്ഞാദു എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *