കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കുന്ന വിഷൻ 2021-2026 പദ്ധതിയിൽ പെട്ട കുട്ടിക്കൊരു ലൈബ്രറി ജില്ലാതല ഉദ്ഘാടനം നടന്നു.സ്കൗട്ട്സ് ഭവനിൽ വച്ച് നടന്ന ഈ ചടങ്ങ് കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ:വി എം മുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ഭാർഗവികുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ പി പ്രശാന്ത് ചടങ്ങിൽ അഥിതി ആയിരുന്നു ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ശുക്രിയ, ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട്സ് സാബു തോമസ് സംസാരിച്ചു.ചന്ദ്രഗിരി ഓപ്പൺ സ്കൗട്ട്സ് ഗ്രൂപ്പിലെ അംഗം വിഗ്നേഷിന് പുസ്തകം കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
