കുമ്പള. കുമ്പള ടൗണിൽ അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും, ഇടവഴികളും സന്ധ്യയായാൽ മദ്യപാനികളുടെയും, ലഹരി ഉപയോഗകാരുടെയും കേന്ദ്രമാകുന്നു.
കുമ്പളയിൽ മദ്യ വില്പനയും ഉള്ളതായി പറയപ്പെടുന്നു. ഇതിന് ഇടനിലക്കാരായി അന്യസംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തി ലേക്കുള്ള ഇടവഴികളാണ് മദ്യപാനത്തിനായി ഉപയോഗിക്കുന്നത്.
ഫോട്ടോ :കുമ്പളയിൽ ഒരു കോംപ്ലക്സിന്റെ ഇടവഴിയിൽ വലിച്ചെറിഞ്ഞ മദ്യ കുപ്പികളും, ലഹരി ഉപയോഗ പേപ്പറുകളും.