കോവിഡിനു ശേഷം രാജ്യം വീണ്ടും പൂർവ സ്ഥിതിയിലേക്ക്. നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്തി. ഇനി മാസ്കും സാമൂഹിക അകലവും മാത്രമായിരിക്കും നിയന്ത്രണം. മാർച്ച് 31ന് ശേഷം ഇളവുകൾ പ്രാബല്യത്തിൽ വരും.
ഇളവുകള്‍ ഇങ്ങനെ:
അന്തർസംസ്ഥാന യാത്രകൾക്ക് വിലക്കില്ല.
നിയന്ത്രങ്ങളില്ലാതെ എല്ലാവർക്കും യാത്ര ചെയ്യാം.
പൊതുപരിപാടികളിൽ നിയന്ത്രണങ്ങളില്ല.
വിവാഹത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ വേണ്ട.
ബാറുകൾക്കും ജിമ്മുകൾക്കും നിയന്ത്രണം വേണ്ട.
ഉത്സവങ്ങൾക്കും ആൾക്കൂട്ട നിയന്ത്രണം വേണ്ട.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഴുവൻ ഹാജർ നിലയിൽ പ്രവർത്തിക്കാം.
സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം.ഇളവുകളിൽ പ്രാദേശിക സ്ഥിതി അനുസരിച്ചു സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനമെടുക്കാം.
ജില്ലാ അടിസ്ഥാനത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരണം.മാസ്കും സാമൂഹിക അകലവും പാലിക്കണം