കാഞ്ഞങ്ങാട്: പിതാവിനെ അടിച്ചു കൊലപ്പെടു ത്തിയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റി മാൻഡിൽ കഴിയുന്ന വിദ്യാർഥിക്ക് പരീക്ഷയെഴു താൻ കോടതിയുടെ അനുമതി.പാണത്തൂർ പുത്തൂരടുക്കത്തെ ബാബുവിനെ (54) കൊലപ്പെടുത്തിയ കേസിലാണ് മകൻ സ ബിന് (19) പരീക്ഷ എഴുതാൻ കാസർകോട് ജില്ല കോടതി അനുമതി നൽകിയത്.
കഴിഞ്ഞ വെള്ളി യാഴ്ച ഉച്ചക്കാണ് ബാബുവിനെ പുത്തൂരടുക്ക ത്തെ വീടിനു സമീപം റോഡിൽ കൊല്ലപ്പെട്ട നില യിൽ കണ്ടെത്തിയത്.അന്വേഷണത്തിൽ മകൻ സബിനും മാതാവ് സീമ തനിയെയും രാജപുരം പൊലീസ് അറസ്റ്റ് ചെയ്യു കയായിരുന്നു. ഇരുവരെയും ഹോസ്ദുർഗ് ജുഡീ ഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റി മാൻഡ് ചെയ്തു.
കാസർകോട് ഗവ. കോളജിലെ ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥിയാണ് സറിമാൻഡ് ചെയ്തതിന് പിന്നാലെ കാസർകോട് ജില്ല കോടതിയെ സമീപിച്ച് പരീക്ഷ എഴുതാൻ ജാ മ്യം അനുവദിക്കണമെന്ന് അപേക്ഷ നൽകി. അ പേക്ഷ പരിഗണിച്ച കോടതി വിദ്യാർഥിക്ക് ജാമ്യം അനുവദിച്ചില്ല. പകരം പരീക്ഷ എഴുതാൻ അനുമ തി നൽകുകയായിരുന്നു.