കോണ്‍ഗ്രസ് രാജ്യവ്യാപകമായി വേരോട്ടമുള്ള പാർട്ടി, മാറ്റിനിര്‍ത്താനാവില്ലെന്ന് സിപിഎം പിബി

Latest ഇന്ത്യ കേരളം പ്രാദേശികം

തെരഞ്ഞെടുപ്പ് സഖ്യങ്ങളിൽ കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ.

രാജ്യ വ്യാപകമായി വേരോട്ടമുള്ള പാര്‍ട്ടി ഇപ്പോഴും കോൺഗ്രസാണ്.

മൂന്നാം മുന്നണി പ്രായോഗികമാകില്ലെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം ആവിഷ്ക്കരിക്കുന്ന സുപ്രധാന പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്.

ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും.

ഈ കേന്ദ്ര കമ്മിറ്റിക്ക് വേണ്ട കരട് പ്രമേയമാണ് സിപിഎം പിബിയിൽ ഇന്ന് ചർച്ച ചെയ്തത്.

കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള പ്രതിപക്ഷ കൂട്ടായ്മയെ സിപിഎം അനുകൂലിക്കുന്നില്ല.

ഏക ഭരണ വർഗ പാർട്ടിയായി മാറിയ ബിജെപിയെ ചിതറിനിന്നു നേരിടുന്നത് ബിജെപിയെ സഹായിക്കും എന്ന കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളത്.

അതു കൊണ്ടു തന്നെ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെങ്കിലും കേരളമൊഴികെയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നീക്കു പോക്കോ സഹകരണമോ ആകാം.

Leave a Reply

Your email address will not be published. Required fields are marked *