തൊടുപുഴ• ഇടുക്കി വെള്ളിലാംകണ്ടത്ത് ഒാട്ടോറിക്ഷയ്ക്കടിയില്‍പെട്ട് കുട്ടി മരിച്ചു. പിതാവ് ഒാട്ടോ പുറകിലോട്ട് തിരിക്കുന്നതിനിടെയാണ് മകള്‍ അടിയില്‍പെട്ടത്.
സജേഷ്–ശ്രീകുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് വച്ചാണ് അപകടം. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.