ബോവിക്കാനം : രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം മുന്നോട്ടു വെച്ച ഇ ശ്രം പദ്ധതിയുടെ ഭാഗമായുള്ള ബാലനടുക്കം മേഖല രെജിസ്ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം ലഭിച്ചു.
CSC ചെർക്കള- കാർഗിൽ ക്ലബ്ബ് ചേർന്നു ഇന്നലെ വൈകുന്നേരം 7 മണി മുതൽ 11 വരെ നടത്തിയ പരിപാടിയിൽ ക്ലബ് അംഗങ്ങളും പരിസരവാസികളും പങ്കാളികളായി