കണ്ണൂർ : കേന്ദ്ര തൊഴിൽ മന്ത്രാലയം അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവരുടെ ഡേറ്റ ബേസ് തയ്യാറാക്കുന്നതിന് നടപ്പിലാക്കിയ ഇ-ശ്രം രജിസ്‌ട്രേഷൻ പ്രവർത്തനം ഊർജിതമാക്കാൻ കണ്ണൂർ സിറ്റിയിലുള്ള ഐഎൻഎൽ ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന എൻഎൽയു കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. രജിസ്‌ട്രേഷൻ പ്രവർത്തനത്തിൽ എല്ലാ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും രംഗത്തിറങ്ങണമെന്നും എല്ലാ അസംഘടിത തൊഴിലാളികളും പദ്ധതി പ്രയോജനപ്പെടുത്തണമെന്നും യോഗം ആഹ്വാനം ചെയ്തു.എൻഎൽയു വിനു പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഭാരവാഹികളായി ഉമ്മർകുട്ടി അഴിക്കോട് പ്രസിഡണ്ട്. ശറഫുദ്ദീൻ പയ്യന്നൂർ, കുന്നുമ്മൽ മുഹമ്മദ് തലശ്ശേരി, ടി കെ മുഹമ്മദ് തളിപ്പറമ്പ് വൈസ് പ്രസിഡണ്ടുമാർ. വഹാബ് കണ്ണാടി പറമ്പ് അഴിക്കോട് ജനറൽ സെക്രട്ടറി. മുസ്തഫ കണ്ണുകര കണ്ണൂർ, സ്വാലിഹ് മട്ടന്നൂർ സെക്രട്ടറിമാർ. ഫാറൂഖ് എപിപി പയ്യന്നൂർ ട്രഷറർ. ആസാദ് ടികെ കണ്ണൂർ അബ്ദുൽ നാസർ ഇരിക്കൂർ, കെപി അബ്ദുൽ റഹ്‌മാൻ കല്യാശ്ശേരി, മൻസൂർ കണ്ണൂർ, അസീസ് മട്ടന്നൂർ, അബ്ദുൽ റഹ്‌മാൻ കണ്ണൂർ വർക്കിങ് കമ്മിറ്റി അംഗങ്ങൾ.ഐഎൻഎൽ സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി ഉത്ഘാടനം ചെയ്തു. അശ്രഫ് പയഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. എൻഎൽയു സംസ്ഥാന ജനറൽ സെക്രട്ടറി സിഎംഎ ജലീൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മട്ടന്നൂർ മണ്ഡലം ഐഎൻഎൽ സെക്രട്ടറിയും ജില്ലാ കൗൺസിലംഗവുമായ വിപി ഖാലിദ് ന്റെ ആകസ്മിക നിര്യാണത്തിൽ യോഗം അനുശോചിച്ചു.ഇക്ബാൽ പോപ്പുലർ, ബിപി മുസ്തഫ, ഡി മുനീർ, വികെ ഉമ്മർകുട്ടി, സംസാരിച്ചു. ഹമീദ് ചെങ്ങളായി സ്വാഗതവും വഹാബ് കണ്ണാടി നന്ദിയും പറഞ്ഞു.
