ചൗക്കി:ഇന്ത്യൻ ഭരണഘടന – കാവലും കരുതലും എന്ന വിഷയത്തെ ആസ്പതമാക്കി ചൗക്കി സന്ദേശം ഗ്രന്ഥാലയം ഹാളിൽ വെച്ച് ക്ലാസ്സും ചർച്ചയും നടന്നു.
സന്ദേശം ലൈബ്രറി, ജില്ലാ ലൈബ്രറി കൗൺസിൽ നെഹ്റു യുവക് കേന്ദ്ര യുവജനക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു.റിട്ടയേർഡ് സഹകരണ സംഘം രജിസ്ട്രാർ മുരളിധരൻ , കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ എന്നിവർ ക്ലാസ്സെടുത്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി.മുകുന്ദൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ, കവി എരിയാൽ അബ്ദുള്ള, എഴുത്തുകാരൻ അബ്ദു കാവുഗോളി, അബ്ദുൽ ന്നുലൈമാൻ (ദുല്ല) എം എ.കരിം ,സാമൂഹ്യ പ്രവർത്തകരായ ഹനീഫ് കടപ്പുറം, സവാദ് പെരിയടുക്ക, അസ്സറുദ്ദീൻ കുന്നിൽ ,ഹക്കിം കമ്പാർ, നജീബ് എം.എ, ബഷീർ ഗ്യാസ് , റിയാസ് ചൗക്കി, ഹനീഫ് ചൗക്കിഎന്നിവർ പ്രസംഗിച്ചു ബഷീർ ഗ്യാസ്, റിയാസ്, കുഞ്ഞിക്കണ്ണൻ കെ.എം, നസീർ കല്ലങ്കൈ, പ്രേമലത കടപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സന്ദേശം സംഘടനാ സെക്രട്ടറി സലിം എം നന്ദി പറഞ്ഞു.