സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യന്നുള്ള ഫാസിസ്റ്റ് നീക്കം പ്രതിഷേധാർഹം

Latest ഇന്ത്യ കേരളം പ്രാദേശികം ലേഖനം

മുള്ളേരിയ: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരട്ടത്തിൽ രക്തസാക്ഷികളായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും, ആലി മുസ്ലിയാരെയും രക്ത സാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ സമസ്ത കേരള മദ്രസ മനേജ്മെൻറ് അസോസിയേഷൻ ബോവിക്കാനം റെയ്ഞ്ച് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.
പ്രസിഡണ്ട് ബി എം അബൂബക്കർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ബാസ് കൊളച്ചെപ്പ് സ്വാഗതം പറഞ്ഞു
മുതലപ്പാറ മുഹമ്മദ് കുഞ്ഞി ഹാജി, ബി.കെ ഹംസ ആലൂർ, സി.ഇഖ്ബാൽ മുള്ളേരിയ, മുഹമ്മദ് കുഞ്ഞി ആലൂർ, മുഹമ്മദ് മുള്ളേരിയ, സി.എസ് അബ്ദുല്ല, അബ്ദുൾ ഖാദർ , മജിദ്
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *