പെരുന്നാൾ എത്തി : കുതിച്ചുയർന്ന് കോഴിവില

Latest കേരളം

സാ​മ്പ​ത്തി​ക രം​ഗ​ത്ത്​ ക​ന​ത്ത ആ​ഘാ​ത​മേ​ല്‍​പി​ച്ച കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​നി​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ച്ച്‌​ കോ​ഴി വി​ല കു​ത്ത​നെ കൂ​ടു​ന്നു. കോ​ഴി​​ക്ക്​ കി​ലോ 150-160 രൂ​പ​യും ഇ​റ​ച്ചി​ക്ക്​ 220-240 രൂ​പ​യു​മാ​ണ്​​ വി​ല.

ബ​ലി​പെ​രു​ന്നാ​ള്‍ കൂ​ടി വ​രു​ന്ന​തോ​ടെ വി​ല ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​മെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. മൊ​ത്ത വി​ത​ര​ണ​ക്കാ​ര്‍​ക്കു​ത​ന്നെ കി​ലോ​ക്ക്​ 124 രൂ​പ​ക്കാ​ണ്​ കോ​ഴി കി​ട്ടു​ന്ന​ത്. ഇ​ത്​ വാ​ഹ​ന​ങ്ങ​ളി​ല്‍ ക​ട​ക​ളി​ലെ​ത്തി​ക്കുമ്പോൾ 135 രൂ​പ വ​രെ​യാ​വും. ഇ​ന്ധ​ന വി​ല​യും കൂ​ലി​യും ക​ഴി​ച്ച്‌​ തു​ച്ഛ​മാ​യ തു​ക​യാ​ണ്​​ അ​വ​ര്‍​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ്​ വി​ല കു​ത്ത​നെ കൂ​ടി​യ​ത്. കോ​ഴി​യു​ടെ ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തും തീ​റ്റ​ക്ക്​ കു​ത്ത​നെ വി​ല കൂ​ട്ടി​യ​തു​മാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ വി​ത​ര​ണ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ്​ മൂ​ലം ത​മി​ഴ്​​നാ​ട്ടി​ല്‍ പ​ല ഫാ​മു​ക​ളും അ​ട​ച്ചി​ട്ട​തും കേ​ര​ള​ത്തി​ലു​ള്ള ഫാ​മു​ക​ള്‍ പ​ല​തും ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​വാ​തെ നി​ര്‍​ത്തി​യ​തും വി​ല കൂ​ടാ​നു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ്. സം​സ്ഥാ​ന​ത്തി​നാ​വ​ശ്യ​മാ​യ കോ​ഴി​ക​ളി​ല്‍ 30-35 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴും ഇ​വി​ടെ ഉ​ല്‍​​പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ വ​ര​ണം.

അ​വി​ടെ​യു​ള്ള ഫാ​മു​ക​ളും വ​ന്‍​കി​ട ക​മ്പനി​ക​ളും തീ​രു​മാ​നി​ച്ചാ​ല്‍ വി​ല കൂ​ട്ടാ​നും കു​റ​ക്കാ​നും ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ ഇ​പ്പോ​ഴും നി​ല​വി​ലു​ള്ള​ത്. ഇ​താ​ണ്​ പ്ര​ശ്​​ന​ത്തി​െന്‍റ മ​ര്‍​മ​വും. ​കൃ​ത്രി​മ​മാ​യി ക്ഷാ​മ​മു​ണ്ടാ​ക്കി വി​ല കൂ​ട്ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *