മുളിയറിൽ കിടപ്പു രോഗികൾക്കുള്ള ആദ്യഘട്ട വാക്സിനേഷൻ പൂർത്തീകരിച്ചു. പ്രശംസ നേടി പാലിയേറ്റീവ് യൂണിറ്റ്.

Latest പ്രാദേശികം

മുളിയാർ: മുളിയാർ പഞ്ചായത്തിൽ ശരീരം തളർന്നും,മാരകരോഗം പിടിപ്പെട്ടും കിടപ്പിലായ രോഗികൾക്ക് വീടുകളി ലെത്തി കോവിഡ് വാക്സിനേഷൻ നൽകുന്നതിൻ്റെ ആദ്യഘട്ടം പൂർത്തീ കരിച്ചു.
മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശാ വർക്കർമാർ,ജാഗ്രതാ സമിതി വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ
ഇതിനകം 400 പേർക്കാണ് വാക്സിനേഷൻ നടത്തിയത്.
പാലിയേറ്റീവ് നേഴ്സുമാരായ പ്രിയകുമാരി, രഞ്ജുഷ എന്നിവരാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പിവി മിനിയാണ് ഉദ്ഘാടനം ചെയ്തത്.

പാലിയേറ്റീവ് രംഗത്ത് മികച്ച പ്രവർത്തനമാണ് മുളിയാർ യൂണിറ്റ് കാഴ്ചവെക്കുന്നത്.
കിടപ്പു രോഗികളെ പരിചരിച്ചും ചികിൽസ ഉറപ്പു വരുത്തിയും നിരന്തരമായ സേവനം നടത്തുന്ന പാലിയേറ്റീവ് യൂണിറ്റ് ഇതിനകം നാട്ടുകാരുടെ പ്രശംസ നേടിയിട്ടുണ്ട്.
ബോവിക്കാനം വാർഡിൽ വാക്സിനേഷൻ കാമ്പയിന് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,പ്രിയകുമാരി,
രഞ്ജുഷ,മാധവൻ നമ്പ്യാർ,രാജേഷ്, സിദ്ധീഖ് ബോവിക്കാനം, ഹമീദ്നുസ്രത്ത്സൗത്ത്, സതി, ശ്രീജ, നസീർ മൂലടുക്കം,പ്രജുവൽ, ഷാഹിദ് പൊവ്വൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *