GVHSS മൊഗ്രാലിലെ എൽ പി വിഭാഗം കുട്ടികൾക്കായി സ്ഥാപിച്ച പാർക്കിന് സംരക്ഷണ ചുറ്റുവേലി ഒരുക്കി സ്കൂളിലെ ആദ്യ പ്ലസ്-ടു ബാച്ചുകാർ മാതൃകയായി

Latest

മൊഗ്രാൽ : ജി വി എച്ച് എസ് എസ് മൊഗ്രാലിലെ എൽ പി വിഭാഗം കുട്ടികൾക്കായി കാസറഗോഡ് റോട്ടറി ക്ലബ്‌ നിർമ്മിച്ചുനൽകിയ പാർക്കിന് ‘സംരക്ഷണ ചുറ്റുവേലി’ ഒരുക്കി സ്കൂളിലെ ആദ്യ പ്ലസ്-ടു ബാച്ചുകാർ മാതൃകയായി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ 2004-2006 ബാച്ചിലെ പഠിതാക്കളാണ് അര ലക്ഷം രൂപയോളം ചിലവഴിച്ച് ഇരുമ്പ് കൊണ്ട് നിർമ്മിച്ച സംരക്ഷണ ചുറ്റുവേലി സ്കൂളിന് സമ്മാനിച്ചത്.

നീണ്ട 17 വർഷങ്ങൾക്ക് ശേഷം ഈ ബാച്ചിലെ വിദ്യാർത്ഥികൾ ‘ബയ്യോട്ട് ഒരോസം’ എന്ന പേരിൽ ഫെബ്രുവരി 5 ന് കലാലയ മുറ്റത്ത് ഒരുവട്ടം കൂടി സംഗമിച്ചതിന്റെ സ്മരണക്കാണ് സംരക്ഷണ ചുറ്റുവേലി പഠിച്ച സ്കൂളിന് സമർപ്പിച്ചത്. ഇത് നാട്ടുകാരുടെയും പി.ടി.എ കമ്മിറ്റിയുടെയും പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.സംരക്ഷണ ചുറ്റുവേലിയുടെ സമർപ്പണം എ. കെ. എം അഷ്‌റഫ്‌ എം എൽ എ നിർവഹിച്ചു.ചടങ്ങിൽ പഴയകാല അധ്യാപകരും കുടുംബാംഗങ്ങളുമടക്കം നൂറിൽ പരം പേർ സന്നിഹിതരായി.

പൂർവ്വ വിദ്യാർത്ഥികളായ സാഹിർ മൊഗ്രാൽ, ആബിദ്, ആഷിഖ് ഖത്തർ, ഫയാസ് കുമ്പള,സാദിഖ് വിദ്യാനഗർ,നിഷാന, റംസീന, ഭാനു പ്രിയ, നിയാസ് വിദ്യാനഗർ, സാബിത്, സർഫു, ഇർഷാദ്, മുനീർ ചൗക്കി, ജാബിർ വി പി, മൂസു, ഷബീർ, താഹിർ,നിയാസ് കുറു, സരീന, റുബീന, പ്രിയ, മിസ്രിയ, ഫസീല, ഹബീബ, കുബ്റ, റൈഹാന, നജ്മ, നുസൈബ, സുലൈഖ, ഫൈറൂസ, സുമയ്യ തുടങ്ങിയവരും ബാച്ചിലെ പഴയ കാല അധ്യാപകരായ ടി. കെ അൻവർ, അരുൺകുമാർ, സിന്ധു, താര, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, സ്കൂൾ പി ടി എ പ്രസിഡന്റ് സിദ്ദിഖ് റഹ്‌മാൻ, എസ്. എം. സി ചെയർമാൻ ഹാദി തങ്ങൾറിട്ട ഹെഡ്മാസ്റ്റർ എം മാഹിൻ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *